ണ്ടത്തെ പോലത്തെ ലാലേട്ടന്‍ സിനിമകള്‍ വരണം എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പൃഥ്വിരാജ്. തന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു പൃഥ്വി. മോഹന്‍ലാല്‍ എന്ന നടന്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ഇത്രയും കഴിവുറ്റ ഒരു താരത്തെക്കൊണ്ട് മുന്‍പ് ചെയ്ത പോലുള്ള ചിത്രങ്ങള്‍ ചെയ്യിക്കുന്നതെന്ന് പൃഥ്വി ചോദിക്കുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍

"നമ്മളൊക്കെ ലാലേട്ടന്റെ ചിത്രങ്ങള്‍ കണ്ട് വളര്‍ന്ന ആളുകളാണ്. ഒരു യഥാര്‍ഥ ആരാധകനെന്ന നിലയ്ക്ക് ഒരു താരത്തിന്റെ സ്റ്റാര്‍ഡം വലുതാകുന്നതിനോടൊപ്പം നമ്മള്‍ നമ്മുടെ ധാരണയും അതിനനുസരിച്ച് വളരണം. പണ്ടത്തെ പോലുള്ള ലാലേട്ടന്‍ സിനിമകള്‍ വീണ്ടും വരണം എന്നതില്‍ തീരെ വിശ്വാസമില്ലാത്ത ആളാണ് ഞാന്‍. കാരണം ലാലേട്ടന്‍ വളരുകയാണല്ലോ, അപ്പോള്‍ നമ്മള്‍ എന്തിനാണ് ഇത്രയും കഴിവുറ്റ നടനെക്കൊണ്ട് നേരത്തെ ചെയ്യിച്ചതു പോലുള്ള ചിത്രങ്ങള്‍ വീണ്ടും ചെയ്യിക്കുന്നത്.

പക്ഷേ, അതിന് മറ്റൊരു വശവുമുണ്ട്. ലൂസിഫര്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിന്റെ ആ സ്റ്റാര്‍ഡം ആഘോഷിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ അതില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. അങ്ങനെ ഒരു സിനിമ ഡിസൈന്‍ ചെയ്യുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിനുള്ള, ആ വലിയ ആരാധക വൃന്ദത്തെ കുറിച്ചും അവബോധം ഉള്ളവരായിരിക്കണം. 

മുരളിയും ഞാനും ലൂസിഫറിന്റെ കഥ പറയുമ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ഈ ചിത്രത്തിലെ  ഒരു കഥാപാത്രം എന്ന് പറയുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ ആ സ്റ്റാര്‍ഡം ആണ്. അപ്പോള്‍ എല്ലാം കൊണ്ടും ബിഗ് സ്‌ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച ലാലേട്ടനെ ആണ് ഞാന്‍ ഇതില്‍  കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ അതില്‍ ഞാന്‍ വിജയിച്ചു എന്ന് ഞാന്‍ എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പ്രേക്ഷകനാണ് പറയേണ്ടത്".  പൃഥ്വി പറയുന്നു.

ഒരു ഫിലിം മേക്കർക്ക് നല്ല ക്ഷമ വേണം തനിക്കത് തീരെയില്ലെന്നും എന്നാല്‍ ഈ സിനിമയില്‍ അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നും താരങ്ങളും ടെക്നീഷ്യന്‍സും എല്ലാം സ്‌കില്‍ഡായതിനാല്‍ ആരും തന്റെ ക്ഷമയെ പരീക്ഷിച്ചിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.

കടപ്പാട് : സിനിമ ഡാഡി 

Content Highlights : Prithviraj On Lucifer Mohanlal Manju Warrier Indrajith Murali Gopi Lucifer New Movie Release