പൃഥ്വിരാജ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ. സംവിധായകൻ ഷാജി കൈലാസ് സമീപം | ഫോട്ടോ: പ്രവീൺ ദാസ്. എം | മാതൃഭൂമി
തിരുവനന്തപുരം: നടന്‍ ദിലീപ് ആരോപണ വിധേയനായ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത തന്റെ സുഹൃത്താണെന്ന് പൃഥ്വിരാജ്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഫസ്റ്റ് പേഴ്‌സണ്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട്. അതുകൊണ്ട് ഉറപ്പായും എനിക്ക് പറയാന്‍ സാധിക്കും അവള്‍ക്കൊപ്പം എന്ന്. ഞാന്‍ മാത്രമല്ല ഒരുപാട് പേര്‍' - പൃഥ്വി പറഞ്ഞു.
ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ രജിസ്ട്രേഷൻ ചാരിറ്റബിൾ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാനില്ല. ആ യോഗത്തില്‍ താൻ പങ്കെടുത്തിരുന്നില്ല. അങ്ങനെയുള്ള കാര്യത്തില്‍ ആധികാരികമായി പറയാന്‍ സംഘടനയുടെ പ്രവര്‍ത്തന രീതികളില്‍ തനിക്ക് അറിവില്ല. വിജയ് ബാബു ആരോപണ വിധേയനായ കേസിനേപ്പറ്റി തനിക്ക് വ്യക്തമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമേ അക്കാര്യത്തില്‍ എനിക്കുമുള്ളു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ ഞാന്‍ തയ്യാറല്ല.- പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlights: prithviraj on amma issue, vijay babu case, actress attack case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..