Prithviraj
ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് പൃഥ്വിരാജ്. സിനിമയുടെ ചിത്രീകരണത്തിന് മുൻപായി താനൊരു ബ്രേക്ക് എടുക്കുകയാണെന്നും ഉടനെ തന്നെ ആടുജീവിതത്തിന്റെ ചിത്രീകരണം അൾജീരിയയിൽ ആരംഭിക്കുമെന്നും പൃഥ്വി അറിയിച്ചു. ജോർദാനിലും ചിത്രീകരിച്ച ശേഷം ഇന്ത്യയിൽ സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുമെന്നും പൃഥ്വി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
തന്റെ മൂന്ന് പുത്തൻ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ വിവരവും പൃഥ്വി ആരാധകരുമായി പങ്കുവച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന, അൽഫോൺസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡ് എന്നീ സിനിമകളിലെ തന്റെ ഭാഗം പൂർത്തിയാക്കിയതായി പൃഥ്വി ആരാധകരെ അറിയിച്ചു.
ഫൈറ്റ് മാസ്റ്റർ കനൽ കണ്ണനെക്കുറിച്ചും പൃഥ്വി തന്റെ കുറിപ്പിൽ പറയുന്നുണ്ട്. പൃഥ്വി നായകനായെത്തിയ സത്യം,പോക്കിരി രാജ, ഹീറോ, കടുവ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫർ കനൽ കണ്ണനാണ്.
Content Highlights: Prithviraj new movie updates Kaduva aadujeevitham Gold Janaganamana
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..