ട്രെയ്‌ലറിലെ രംഗങ്ങൾ
അക്ഷയ് കുമാര്‍ നായകനായെത്തുന്ന പൃഥ്വിരാജിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മുന്‍ ലോകസുന്ദരി മാനുഷി ചില്ലറാണ് ചിത്രത്തിലെ നായിക. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ പരമ്പരാഗത ചൗഹാന്‍ രാജവംശത്തിലെ പൃഥ്വിരാജ് മുന്നാമന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ് ചൗഹാന്റെയും റാണി സംയുക്തയുടെയും പ്രണയകഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് ചൗഹാന്റെ ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും പ്രണയവുമാണ് ട്രെയ്‌ലറില്‍ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 61 ലക്ഷത്തിലേറെയാളുകളാണ് ട്രെയ്‌ലര്‍ കണ്ടത്.
ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യാ ചോപ്രയാണ് നിര്‍മാണം.
സോനു സൂദ്, സഞ്ജയ് ദത്ത്, സാക്ഷി തന്‍വാര്‍, മാനവ് വിജ്, അഷുതോഷ് റാണ, ലളിത് തിവാരി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 3 ന് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും.
Content Highlights: Prithviraj Film, Official Trailer Akshay Kumar, Manushi Chillar, Release June 3
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..