പൃഥ്വിരാജ് നായകനായെത്തുന്ന കോൾഡ് കേസ് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തുന്നു. ജൂൺ 30 നാണ് റിലീസ്. തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് സസ്പെൻസ് ക്രൈം ത്രില്ലറാണ്. എസിപി സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയേറ്ററുകൾ അടച്ചിടേണ്ടി വന്നതോടെയാണ് ചിത്രം ഓടിടി റിലീസായി പുറത്തിറക്കാൻ നിർമാതാവ്​ ആ​ന്റോ ജോസഫ്​ തീരുമാനിച്ചത്.

‘ അരുവി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു.

content highlights : prithviraj movie cold case to be released on amazon prime on june 30