
-
പ്രിയ നടന് കലാഭവന്‍ മണിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഓര്‍മക്കുറിപ്പുമായി നടന് പൃഥ്വിരാജ്.
'എന്നെന്നും മിസ് ചെയ്യും മണി ചേട്ടാ'..അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ മണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വി കുറിച്ചു. മലയാള സിനിമയിലെ നിരവധി സഹപ്രവര്‍ത്തകര്‍ മണിയുടെ ഓര്മ പങ്കിട്ടു.
"വളരെ പെട്ടെന്ന് ജീവിച്ചു മടങ്ങിയ നല്ലൊരു മനുഷ്യന്. മണിയുടെ ഓര്‍മ്മകള്‍ക്ക് നാല് ആണ്ടുകള്‍ തികയുകയാണ്. പൊരുതി നേടിയതായിരുന്നു ആ ജീവിതത്തിലെ ഓരോ നേട്ടങ്ങളും. ചേര്‍ത്തു നിര്‍ത്താനും തലോടാനും അറിയുമായിരുന്ന ചങ്ങാതി. ഇനിയും ആ ശൂന്യതയെ എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ല എന്നല്ലേ പറയാറ്. വെറുതെയാണ്, മണിയുടെ വേര്‍പാടിന്റെ നൊമ്പരം കൂട്ടുവാന്‍ മാത്രമേ കാലത്തിന് പോലും കഴിയുന്നുള്ളൂ". സംവിധായകന് ശ്രീകുമാര്‍ മേനോന് കുറിച്ചു
"മണി യാത്രയായിട്ട് നാലു വര്‍ഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത... കഴിവുറ്റ കലാകാരന് ആയിരുന്നു കലാഭവന്‍ മണി..
തന്റെ ദു:ഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു... ആദരാഞ്ജലികള്‍." സംവിധായകന് വിനയന് കുറിച്ചു
2016 മാര്‍ച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ട് മരിക്കുകയായിരുന്നു.
Content highlights : Prithviraj, Mohanlal And VA Srikumar remembers Kalabhavan Mani On His Fourth Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..