പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കഴിഞ്ഞ 25 ദിവസങ്ങളിലായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ഈ ഒരു പോസ്റ്ററിന് വേണ്ടിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തുന്ന കാരക്ടര്‍ പോസ്റ്ററിന് വേണ്ടി. 

lucifer

ചിത്രത്തിലെ ഇരുപത്തിയഞ്ച് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നായികയായെത്തുന്ന മഞ്ജു വാര്യരുടേയും വില്ലനായെത്തുന്ന വിവേക് ഒബ്‌റോയിയുടേയും ടൊവിനോ,  ഇന്ദ്രജിത് തുടങ്ങിയ താരങ്ങളുടേയും കാരക്ടര്‍ പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  

ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .

ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights : Prithviraj Mohanlal Movie Lucifer Character Poster Stephen NedumpallyMohanlal Manju Tovino Indrajith