മോഹന്‍ലാലിനെ നായകനായി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിലെ നാലാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മുത്തുവായി മുരുകന്‍ വേഷമിടും.
ചിത്രത്തിലെ നാല് ബാലതാരങ്ങളുടെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.ഹെലന്‍, അഭിമന്യു, ആദര്‍ശ്, ആഞ്ജലീന എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയത്.
26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നു.
ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .
ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights : Prithviraj Mohanlal Movie Lucifer 4th Character Poster Mohanlal Manju Tovino Indrajith