പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത മറ്റൊരു ട്വിസ്റ്റുമായി വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ലൂസിഫറിലെ 27-ാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആരായിരിക്കും ഈ 27-ാമന്‍ എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പൊടിപൊടിക്കുന്നത്. 

ആ ഒരാള്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഏറെയും. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ ചുറ്റിപ്പറ്റിയാണ് ആ കഥാപാത്രം പൃഥ്വി തന്നെയെന്ന് ആരാധകര്‍ ഉറപ്പിക്കുന്നത്. എന്നാണ് മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് അത് ഉടനെ തന്ന ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.. ഇതാണ് പൃഥ്വിയും ചിത്രത്തില്‍ ഉണ്ടെന്ന ചര്‍ച്ചകള്‍ വരാന്‍ കാരണം. 

എന്നാല്‍ ആ കഥാപാത്രം മമ്മൂട്ടിയാണെന്നും അതല്ല അമിതാഭ് ബച്ചനാണെന്നും വാദങ്ങളുണ്ട്. മാര്‍ച്ച് 28 ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

Lucifer

Content Highlights : Prithviraj Mohanlal Movie Lucifer 27th Character Poster Lucifer Movie Twist Indrajith Manju Tovino