രാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജ് പങ്കുവച്ച ഫെയ്സ്ബുക്ക് ലൈവ് വീഡിയോ വൈറലായിരുന്നു. തന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിനെക്കുറിച്ചോ താന്‍ നിര്‍മിക്കുന്ന നയൻ എന്ന ചിത്രത്തെകുറിച്ചോ അല്ല സര്‍പ്രൈസ് എന്നും ആരും പ്രതീക്ഷിക്കാന്‍ ഇടയില്ലാത്ത ഒന്നായിരിക്കുമെന്നും പൃഥ്വി ലൈവില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തെന്ന വാര്‍ത്തയാണ് പൃഥ്വി പുറത്തു വിട്ടത്.

മാജിക് ഫ്രെയ്മ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും ചേര്‍ന്നാകും ചിത്രം കേരളത്തിലെ തിയ്യറ്ററുകളില്‍ എത്തിക്കുക. ചിത്രം ഇരുനൂറോളം സ്‌ക്രീനുകളിലായി ജനുവരി 10ന് പ്രദര്‍ശനത്തിനെത്തുമെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

prithvi


എന്നാല്‍, ഈ സര്‍പ്രൈസ് ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. ഇതിലും വലിയ സര്‍പ്രൈസ് കാത്തിരുന്ന് നിരാശരായ ആരാധകര്‍ കമന്റുകളിലൂടെ അത് പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് പറയാനായിരുന്നോ ഇത്രയും ഹൈപ് കൊടുത്തത് എന്നാണ് പലരുടെയും ചോദ്യം. 2018-ലെ അവസാനത്തെ തമാശയാണോ ഇതെന്നും ചിലര്‍ ചോദിക്കുന്നു. പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കണ്ടാല്‍ കുഴപ്പമില്ലാത്ത സര്‍പ്രൈസ് ആണെന്നാണ് ചില ആരാധകര്‍ ആശ്വാസിക്കുന്നത്. 

prithvi

Content highlights : Prithviraj Mohanlal Lucifer Nine Prithviraj surprise Rajanikanth movie Petta distribution in kerala by Prithviraj Productions In association With Magic Frames And Listin Stephen