രാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു. വലിയ സമരം നടക്കുന്ന സ്ഥലത്തേയ്ക്ക് മോഹന്‍ലാല്‍ തന്‍റെ അംബാസിഡര്‍ കാറില്‍ വന്നിറങ്ങുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. രണ്ടായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അതിലധികം ആരാധകരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു ചിത്രീകരണം. 

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടാണ് ചിത്രീകരണം മുന്നോട്ടുപോകുന്നത്. ആദ്യചിത്രമൊരുക്കുമ്പോള്‍ പൃഥ്വിരാജിലെ സംവിധായകന്‍ നേരിടുന്ന അധിക വെല്ലുവിളി എന്താണെന്ന് കാണിച്ചു തരുന്ന വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

lucifer

ചിത്രീകരണ വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു. പൊലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘർഷഭൂമിയായ സ്ഥലത്തേക്കു തന്റെ വെള്ളമുണ്ടിലും ഷർട്ടിലും ലാൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു ക്യാമറയിൽ പകർത്തിയത്. നേരത്തേ കനകക്കുന്ന് കൊട്ടാരത്തിൽ മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പെടുന്ന രംഗങ്ങൾ എടുത്തിരുന്നു. ചിത്രീകരണ സ്ഥലത്തുനിന്നും പുറത്തു വരുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. 

മുരളീഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്.  

prithviraj mohanlal lucifer movie shooting location stills videos murali gopi indrajth vivek oberoi