ഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയായി മാറിയിരുന്നു. മലയാളത്തിലെ ബിഗ് 'എം'സ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പ്രഖ്യാപിക്കുന്നു. നാളെ രാവിലെ 10 മണി വരെ കാത്തിരിക്കൂ- എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

ഇപ്പോഴിതാ ആ ബി​ഗ് സർപ്രൈസ് എന്താണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് മലയാളത്തിന്റെ ബി​ഗ് 'എം'സ്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി  വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആണ് താരങ്ങൾ‌ പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ തുടങ്ങിയവർ ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് കാപ്പ. നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി'യെ ആസ്‍പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ചിത്രമാണിത്. തീയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണക്കമ്പനിയുമായി ചേർന്നാണ് റൈറ്റേഴ്സ് യൂണിയൻ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആണ്.  എഡിറ്റിംഗ് മഹേഷ് നാരായണൻ. സംഗീതം ജസ്റ്റിൻ വർഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യർ. സ്റ്റിൽസ് ഹരി തിരുമല. . 

content highlights : prithviraj manju warrier asif ali anna ben in venu directorial kaapa