ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'സ്റ്റാർ' ഒക്ടോബർ 29ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമാണെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിയുടേത്. 

അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ്  സോമശേഖരൻറേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലർ ആണ് ചിത്രം. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.  സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

content highlights : Prithviraj Joju sheelu movie star to be released in theatres on October 29