പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം മേനോന്റെ ബഹുഭാഷാ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിലാണ് പൃഥ്വി നായകനാവുക.

കന്നഡയില്‍ പുനീത് രാജ്കുമാറും തെലുങ്കില്‍ സായിധരണ്‍ തേജയും നായകന്മാരാകും. തമിഴില്‍ നിന്ന് ആരാണ് അഭിനയിക്കുകയെന്ന് അറിവായിട്ടില്ല. അനുഷ്‌ക, തമന്ന എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. മറ്റൊരാള്‍കൂടി നായികയായുണ്ടാവും. വിദേശത്തായിരിക്കും ചിത്രീകരണം. ധനുഷ് നായകനാവുന്ന എന്നൈ നോക്കി പായും തോട്ടയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോന്‍. ഇതിന് ശേഷമായിരിക്കും പൃഥ്വി നായകനാവുന്ന ചിത്രം ആരംഭിക്കുക.

ഊഴം, എസ്ര, ബ്യൂട്ടിഫുള്‍ ഗെയിം എന്നിവയാണ് പൃഥ്വിരാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.