പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിൽ പോളി പണ്ഡിറ്റ് ദീനദയാലിനെ വട്ടം കറക്കിയത് ഓർമയില്ലേ? ഒരേ സമയം കയ്യും കാലും വിപരീതദിശയിലേക്ക് കറക്കാനാൻ ആവശ്യപ്പെട്ടായിരുന്നു പോളി പണ്ഡിറ്റിനെ വെല്ലുവിളിച്ചത്.
യോഗാഭ്യാസിയായ പണ്ഡിറ്റ് ദീനദയാൽ പോളിക്ക് മുന്നിൽ തോറ്റു തൊപ്പിയിട്ടു, അദ്ദേഹം മാത്രമല്ല പോളിയുടെ വെല്ലുവിളി ഒളിഞ്ഞ് നിന്ന് കേട്ട പ്രാഞ്ചിയേട്ടനും കൂട്ടുകാരും വരെ തോറ്റു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ രംഗം കണ്ട് ഇത് അതേപടി അനുകരിക്കാൻ ശ്രമിച്ചവർ നമ്മുടെ കൂട്ടത്തിലും ഇല്ലേ... സ്വയം ചിന്തിച്ചു നോക്കൂ.
ഇപ്പോൾ അതുക്കും മേലേ അത്ഭുതം കാണിച്ച ഒരു യുവാവിന്റെ വീഡിയായാണ് സാമൂഹിക മാധ്യമങ്ങളിൽ വെെറലാകുന്നത്. കൈകളും കാലുകളുമുപയോഗിച്ച് ഒരേ സമയം നാല് ചിത്രങ്ങൾ ഒരേ പ്രതലത്തിൽ വരച്ച് ക്യാൻവാസിൽ അത്ഭുതം തീർത്തിരിക്കുകയാണ് അനസ് എന്ന യുവ കലാകാരൻ.
നടൻ സുകുമാരന്റെയും കുടുംബത്തിന്റെയും മുഖചിത്രങ്ങളാണ് ഈ മിടുക്കൻ ഒരേ സമയം കൈകളും കാലുകളുമുപയോഗിച്ച് വരച്ചത്. അത് തലകീഴായി നിന്ന്. ഇതിന്റെ വിഡിയോ പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വെെറലായി. അനസിന്റെ പ്രകടനത്തെ നിരവധി അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.
Content Highlights: Prithviraj Sukumaran family sketch Video By Anus artist Viral Video Instagram