പൃഥ്വിരാജിനൊപ്പം ചെമ്പന്‍ വിനോദും തുല്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ഒക് ടോബര്‍ ഒന്നിന് എറണാകുളത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ഈ മുഴുനീള കോമഡി ചിത്രം ജിജോ ആന്റണിയാണ് സംവിധാനം ചെയ്യുന്നത്.

darvinte parinamam

മനോജ് നായരുടെ കഥയ്ക്ക് അദ്ദേഹവും ജിജോ ആന്റണിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ്, ആര്യ എന്നിവര്‍ ചേര്‍ന്ന് ആഗസ്ത് സിനിമയുടെ ബാനറിലാണ് ഡാര്‍വിന്റെ പരിണാമം നിര്‍മ്മിക്കുന്നത്.

 

ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം. ശങ്കര്‍ ശര്‍മ്മയുടേതാണ് ഈണങ്ങള്‍.