'ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന്' പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്


പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയയും താരത്തിന് ജന്മദിനാശംസകൾ നേരുന്നുണ്ട്.

-

34-ാം ജന്മദിനമാഘോഷിക്കുകയാണ് ആരാധകരുടെ കുഞ്ഞിക്ക ദുൽഖർ സൽമാൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേരുന്നത്.ഇപ്പോൾ ദുൽഖറിന് ആശംസയുമായെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ‘ ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്.

പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയയും താരത്തിന് ജന്മദിനാശംസകൾ നേരുന്നുണ്ട്. ദുൽഖറിനും ഭാര്യ അമാലിനുമൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകണ്ടാണ് സുപ്രിയയുടെ കുറിപ്പ്. കൊച്ചിയിൽ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പുതിയ വീട് സന്ദർശിക്കാനെത്തിയതാണ് പൃഥ്വി.

നടനും ദുൽഖറിന്റെ കസിനുമായ മഖ്ബൂൽ സൽമാനും താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. മഖ്ബൂലിന്റെയും ജന്മദിനമാണിന്ന്.‘ നിനക്ക് ജന്മദിനാശംസകൾ, എനിക്കും ജന്മദിനാശംസകൾ, നമുക്കിരുവർക്കും ജന്മദിനാശംസകൾ…ഹാപ്പി ബർത്ഡെ ഇക്കാക്ക’ മഖ്ബൂൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

2012-ൽ പുറത്തിറങ്ങിയ ‘ സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമാ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ ഉസ്താദ് ഹോട്ടലിലൂടെ ദുൽഖർ ജനപ്രിയ താരമായി മാറി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകൾ ദുൽഖർ ചെയ്തിട്ടുണ്ട്. ഈയിടെ നിർമാണ രം​ഗത്തേക്കും ദുൽഖർ കാലെടുത്തുവച്ചു

Content Highlights : Prithviraj Birthday Wishes To dulquer Salmaan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented