കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെയും മാധ്യമപ്രവര്‍ത്തക സുപ്രിയ മേനോന്റെയും മകളായ അലംകൃത എന്ന അല്ലിയുടെ അഞ്ചാം പിറന്നാളാണിത്. 

അലംകൃതയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച പൃഥ്വി ഇങ്ങനെക്കുറിച്ചു. 

"പിറന്നാള്‍ ആശംസകള്‍ അല്ലി... ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങള്‍ എല്ലാവരുടെയും ആശംസകള്‍ക്കും സ്‌നേഹത്തിനും  അല്ലി നന്ദി പറയുന്നു- പൃഥ്വി കുറിച്ചു.

Content Highlights: Prithviraj Sukumaran Birthday wishes to Daughter, Alankrita Sukumaran, Supriya Menon