പ്രശാന്ത് നീൽ, പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran
കെ.ജി.എഫ് ചിത്രങ്ങളിലൂടെ ഇന്ത്യയെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് പ്രശാന്ത് നീൽ. പുതിയ ചിത്രമായ സലാറിന്റെ ചിത്രീകരണ തിരക്കുകളിലാണ് അദ്ദേഹം. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുന്ന പ്രശാന്ത് നീലിന് ആശംസകളുമായെത്തിയിരിക്കുകയാണ് സലാർ ടീം.
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജാണ് സലാറിൽ ഒരു പ്രധാനവേഷത്തിലെത്തുന്നത്. വർധരാജ മന്നാർ എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തേയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ എന്ന് പ്രശാന്ത് നീലിന് പിറന്നാളാശംസിച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ കുറിച്ചു. വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്റെ ടീസറാണെന്നറിയാമെന്നും പൃഥ്വി കുറിച്ചു.
സലാറിൽ നായകവേഷത്തിലെത്തുന്ന പ്രഭാസും സംവിധായകന് പിറന്നാളാശംസകൾ അറിയിച്ചു. ഡാർലിങ് ഫ്രണ്ട് എന്നാണ് അദ്ദേഹം ട്വീറ്റിൽ പ്രശാന്ത് നീലിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞദിവസം സലാറിന്റെ സെറ്റിൽ വെച്ച് അണിയറപ്രർത്തകർ ചേർന്ന് പ്രശാന്ത് നീലിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സംഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടനസംവിധാനം. 2023 സെപ്റ്റംബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: prithviraj birthday wishes for director prashanth neel, salaar movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..