കൊച്ചി: ഞാന്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നു എന്ന തരത്തില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുവേണ്ടി പ്രചരണം നടത്തിയാലോ എന്ന് സംവിധായകന്‍ സച്ചിയോട് ചോദിച്ചിരുന്നതായി പൃഥിരാജ്. പൃഥിരാജ്- ബിജു മേനോന്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 

'അയ്യപ്പനും കോശിയും രണ്ട് മനുഷ്യന്മാരാണ്. നായകനോ വില്ലനോ നായികയോ ചിത്രത്തിലില്ല. ചിത്രത്തിന്റെ പ്രചരണാര്‍ഥം ഞാന്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നു എന്ന തരത്തില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുവേണ്ടി പ്രചരണം നടത്തിയാലോ എന്ന് സംവിധായകന്‍ സച്ചിയോട് ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് സച്ചി തന്നെ രണ്ട് കഥാപാത്രങ്ങളുടെയും പ്രത്യേകത പറഞ്ഞ് മനസിലാക്കുകയും നായകനോ വില്ലനോ അല്ല പകരം രണ്ടും തുല്യകഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് മനസിലാക്കുകയുമായിരുന്നു'- പൃഥിരാജ് പറഞ്ഞു. 

പൃഥിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ സച്ചിയുടെ രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ആദ്യ ചിത്രമായ അനാര്‍ക്കലിയിലും ഇതേ കൂട്ടുകെട്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളയ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയ്യറ്ററുകളിലെത്തുന്നത്.

content highlights : Prithviraj biju menon and ranjith during promotion of ayyappanum koshiyum directed by sachy