ലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ബേബിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലെത്തുന്നത്. 

നീരജ് പാണ്ഡേ സംവിധാനം ചെയ്ത് അക്ഷയ് കുമാറും തപ്‌സി പന്നുവും പ്രധാന വേഷത്തിലെത്തിയ ബേബി നിരൂപക പ്രശംസ നേടുകയും നൂറ് കോടി ക്ലബ്ബില്‍ കയറുകയും ചെയ്തിരുന്നു. 

ശിവം നായരാണ് ബേബിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. 'മീരാ'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‌സിയാണ് നായിക. ആദ്യ ഭാഗത്തില്‍ നിന്നു വ്യത്യസ്തമായി ചിത്രത്തില്‍ അക്ഷയ് അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിന് പുറമെ മനോജ് വാജ്‌പേയിയും ചിത്രത്തിലെ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

2012 പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയാണ്  പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. റാണി മുഖര്‍ജിയായിരുന്നു ചിത്രത്തിലെ നായിക. 2013 ല്‍ പുറത്തിറങ്ങിയ ഔറംഗസേബ് എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയിരുന്നു.