Photo | Instagram, Prithviraj Sukumaran
മകൾ അലംകൃതയുടെ ഏഴാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ പൃഥ്വിരാജ്. പതിവ് പോലെ മകളുടെ ഏറ്റവും പുതിയ ചിത്രവും താരം പുറത്ത് വിട്ടിട്ടുണ്ട്.
ജന്മദിനാശംസകൾ മോളേ...നിന്നെയോർത്ത് ഡാഡയും മമ്മയും അഭിമാനിക്കുന്നു. പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ. നീ എല്ലായ്പ്പോഴും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്പ്പോഴും വലിയ സ്വപ്നങ്ങൾ കാണട്ടെ. ഞങ്ങളുടെ എന്നത്തേയും വലിയ സന്തോഷം, ഏറ്റവും വലിയ നേട്ടം.. നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. സുപ്രിയയും മകൾക്ക് ആശംസ നേർന്ന് കുറിപ്പെഴുതിയിട്ടുണ്ട് .
സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന പൃഥ്വിയും സുപ്രിയയും അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കു വയ്ക്കാറുള്ളൂ. സ്കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു. ജന്മദിനങ്ങളിലാണ് സാധാരണ ഇരുവരും മകളുടെ മുഖം കാണിച്ചുള്ള ചിത്രം ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്.
content highlights : Prithviraj and supriya shares picture of daughter Ally on her birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..