Photo | Prithviraj, Instagram
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടേ പേരിൽ പ്രചരിക്കുന്ന വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരേ ഇരുവരും രംഗത്ത്.
അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയിരിക്കുന്നത്. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും ബയോയിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നും തങ്ങളുടെ ആറ് വയസുകാരി മകൾക്ക് സോഷ്യൽ മീഡിയയുടെ ആവശ്യകത കാണുന്നില്ലെന്നും പൃഥ്വിയും സുപ്രിയയും വ്യക്തമാക്കി.
"ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനമെടുക്കാമ. അതിനാൽ ദയവായി ഇതിന് ഇരയാകരുത് " പൃഥ്വിയും സുപ്രിയയും കുറിച്ചു.
സോഷ്യൽ മീഡിയയിൽ മകളുടെ സ്വകാര്യത സൂക്ഷിക്കുന്നവരാണ് പൃഥ്വിയും സുപ്രിയയും. മകളുടെ ചിത്രങ്ങൾ പോലും അപൂർവമായേ ഇരുവരും പങ്കുവയ്ക്കാറുള്ളൂ. അതിൽ പകുതിയിലും അല്ലിയുടെ മുഖം കാണിക്കാതിരിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്.
Content Highlights: Prithviraj and Supriya against Alamkritas Fake Instagram Page
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..