അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഗോൾഡ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ അജ്‍മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

നേരത്തെ അൽഫോൺസ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. ​

അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു. 'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. നയൻതാരയാണ് ഈ ചിത്രത്തിലും നായികയായെത്തുന്നത്. 

അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


content highlights : prithviraj and nayanthara in lead roles for Alphonse Puthrens movie gold