മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ചതെന്ന് പറയാവുന്ന മറുഭാഷ ചിത്രങ്ങള്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്. 

യാത്രയിലെ ചിലരംഗങ്ങള്‍ കണ്ടു . തെലുങ്കു ഭാഷയിലുള്ള മമ്മൂട്ടിയുടെ പ്രാവീണ്യം  അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയം അതിഗംഭീരമായിരിക്കുന്നു.

തെലുങ്ക് ഭാഷയില്‍ വലിയ രീതിയില്‍ വശമില്ലെന്നും മനസ്സില്‍ തോന്നിയത്‌ പറയുകയാണ് ചെയ്തതെന്നും പൃഥ്വി ഒപ്പം ചേര്‍ക്കുന്നു.

d

ടീസറിന് പുറമെ പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് യാത്ര നേടി കൊണ്ടിരിക്കുന്നത്. മഹി വി രാഘവിന്റേതാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും.70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് ചിത്രം റിലീസ് ചെയ്യും.

ContentHighlights: prithviraj about telugu movie yatra, mamooty, peranmb, mahi v raghav, lucifer, ram