മലയാള സിനിമയിലെ ക്യൂട്ട് കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. സുപ്രിയയുമായുള്ള പ്രണയത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് പൃഥ്വി ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. 

''എന്റെ ഭാര്യ മുന്‍കാല എന്‍.ഡി.ടി.വി പ്രവര്‍ത്തകയാണ്. ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് സുപ്രിയ എന്‍.ഡി.ടി.വിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പലപ്പോഴും ഓഫീസിലേക്ക് ഞാന്‍ കൊണ്ടുവിടുമായിരുന്നു. സുപ്രിയ ജോലി മിസ്സ് ചെയ്യാറുണ്ടെന്നും പറയാറുണ്ട്'' അഭിമുഖത്തില്‍ പൃഥ്വി പറയുന്നു

സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന ത്രോ ബാക്ക് തേഴ്സ്ഡേയുടെ ഭാഗമായി സുപ്രിയ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. അയ്യാ എന്ന ഹിന്ദി ചലച്ചിത്രവുമായി ബന്ധപ്പെട്ട് എന്‍.ഡി.ടിവിയ്ക്ക് പൃഥ്വിരാജും റാണി മുഖര്‍ജിയും നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇത്. ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം 2011 ഏപ്രില്‍ 15നാണ്  സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. നാലു വയസ്സുകാരി അലംക്യതയാണ് മകള്‍.

പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കിയ ''നയനിന്റെ'' പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. ജനുസ് മുഹമ്മദാണ് സിനിമ സംവിധാനം ചെയ്യുന്നത്.

 

ContentHighlights: PrithvirajAndSupriyaMenon, mlayalam actor prithviraj, supriya menon,nine janoos mohammad, ndtv