ട്രെയിലർ ലോഞ്ചിൽ നിന്നും | photo: screen grab
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന് ഹാഷ്മിയും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഇപ്പോഴിതാ സെല്‍ഫിയുടെ ട്രെയിലര്‍ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പ്രധാന അതിഥികളായി പൃഥ്വിരാജും സുപ്രിയ മേനോനും നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനും പങ്കെടുത്തിരുന്നു. കരണ്‍ ജോഹറായിരുന്നു അവതാരകന്.
മലയാള സിനിമയിൽ നാഴികക്കല്ല് സൃഷ്ടിച്ച നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫനെന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ 'ട്രാഫിക്' എന്ന സിനിമ ലിസ്റ്റിന് നിര്‍മിച്ചത് 22ാം വയസ്സിലാണ്. ഇന്നത്തെ ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ക്ക് ലിസ്റ്റിന് സ്റ്റീഫന്‍ പ്രചോദനമാണെന്നും താരം ചൂണ്ടിക്കാട്ടി. അക്ഷയ് കുമാറിനോടുള്ള സൗഹൃദത്തെക്കുറിച്ചും ചടങ്ങില്‍ പൃഥ്വിരാജ് സംസാരിച്ചു.
പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയുമാണ് എത്തുന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24-ന് തിയേറ്ററുകളില്‍ എത്തും.
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ചെയ്തത്. 2019-ല്‍ റിലീസായ ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു.
Content Highlights: prithviraj about listin stephen in selfie trailer launch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..