Photo | Twitter, Prithviraj
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 പ്രിവ്യു കണ്ട് നടൻ പൃഥ്വിരാജ്. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രിവ്യു കാണുവാൻ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിക്കൊപ്പം പ്രിവ്യൂ കാണാനെത്തിയിരുന്നു.
കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വിയുടെ ട്വീറ്റിൽ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. സഞ്ജയ് ദത്തിന് പുറമേ പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്.
കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
Content Highlights: Prithviraj about KGF 2 Yash Sanjay Dutt Prashanth Neel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..