സ്പെയിനിലെ ജയില്‍ കലാപത്തിന്റെ നേര്‍ചിത്രം:  രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രിസണ്‍ 77


പ്രിസൺ 77 | Photo: Twitter@Santicom1989

1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കി സ്പാനിഷ് സംവിധായകന്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77 രാജ്യാന്തര ചലച്ചിത്രമേളയില്‍. മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോ എന്ന കഥാപാത്രത്തിലൂടെ ശ്രേദ്ധയനായ മിഗ്വല്‍ ഹെറാന്‍ നായകനാകുന്ന ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ചെയ്യാത്ത കുറ്റത്തിന് ജയിലിലായ ഒരു യുവാവ് നീതിരാഹിത്യത്തിന്റെ പേരില്‍ നടത്തുന്ന പ്രതികരണവും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലെ ജയില്‍ നിയമങ്ങള്‍ പിന്നീട് പരിഷ്‌കരിച്ചിരുന്നു.

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.

Content Highlights: prison 77 in iffk 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented