'പ്രിന്‍സ്' പരാജയം; വിതരണക്കാര്‍ക്ക് 3 കോടി നല്‍കി ശിവകാര്‍ത്തികേയന്‍


Sivakarthikeyan

തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ശിവകാര്‍ത്തികേയന്‍ നായകനായ 'പ്രിന്‍സ്'. വലിയ പ്രചരണങ്ങളോടെ റിലീസ് ചെയ്ത ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ അടിപതറി. തുടര്‍ന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. പിന്നാലെ നടനെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും വിമര്‍ശനവുമായി നിരൂപകരും വിതരണക്കാരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിതരണക്കാര്‍ക്ക് ശിവകാര്‍ത്തികേയന്‍ നഷ്ടപരിഹാരം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ ശിവകാര്‍ത്തികേയന്‍ വിതരണക്കാര്‍ക്ക് നല്‍കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൂടാതെ ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ആണ് പ്രിന്‍സ് റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിന്‍സ് ഒരു ഇന്ത്യന്‍ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്കയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുദീപ് കെ വി ആണ് പ്രിന്‍സിന്റെ സംവിധായകന്‍. പ്രി റിലീസ് ബിസിനസ്സായി 100 കോടിയോളം രൂപ ചിത്രം നേടിയെന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. സത്യരാജ്, പ്രേംഗി അമരന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. തമനായിരുന്നു സംഗീതം.

Content Highlights: prince theater failure, Sivakarthikeyan compensates loss, gives Rs three crores to distributors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented