• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക

Apr 7, 2019, 12:25 PM IST
A A A

സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനുമെല്ലാം രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് കര്‍ശനമായ വിലക്കുകളുണ്ട്.

meghan
X

രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് സസ്സക്‌സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും. സസ്സക്‌സ് റോയല്‍ എന്ന പേരിട്ടിരിക്കുന്ന അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എന്ന റെക്കോഡ് ഇനി ഇവര്‍ക്ക് സ്വന്തം. 

മേഗന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് സസ്സക്‌സ് റോയലിന്റെ ആദ്യത്തെ ഫോളോവര്‍. നാല് ദിവസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിന് ഇപ്പോള്‍ 42 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിക്ക് 52 ലക്ഷം ഫോളോവേഴ്‌സാണ് നിലവിലുള്ളത്. വളരെ കുറച്ച് കാലം കൊണ്ട് മേഗനും ഹാരിയും ദ റോയല്‍ ഫാമിലിയെ മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനുമെല്ലാം രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് കര്‍ശനമായ വിലക്കുകളുണ്ട്. അതിനാലാണ് ഹാരിയും മേഗനും ചേര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയത്. ഹോളിവുഡ് നടിയും മോഡലുമായിരുന്ന മേഗന്‍ ഹാരിയുമായുള്ള വിവാഹത്തിന് ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചിരുന്നു. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

As a continuation of yesterday’s post, we now introduce you to London based organisation, Little Village. Similar to a food bank, @littlevillagehq is for clothes, toys and essentials for babies and children up to the age of five. The Duchess of Sussex became aware of the organisation last December and strongly believes in their community ethos and goal to ensure every parent and young child have the necessary supplies and support they need. The couple have made private contributions in the last few months, and are excited to share this special organisation with you. Please consider supporting @littlevillagehq - their staff and volunteers work tirelessly to help local families have the support they need to thrive. That’s what community is all about. Photos via: @littlevillagehq

A post shared by The Duke and Duchess of Sussex (@sussexroyal) on Apr 6, 2019 at 11:25am PDT

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരായ ഹാരിയും-വില്ല്യമും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പമായിരുന്നു മേഗനും ഹാരിയും താമസിച്ചിരുന്നത്. പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുക്കുകയായിരുന്നു. കെനിങ്ടണ്‍ പാലസ് വിട്ട് വിന്‍ഡ്സര്‍ കാസിലിലെ ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ് ഹാരിയും മേഗനും. 

Content Highlights: Prince Harry, Meghan Markle Instagram account sussexroyal, priyanka chopra

 

PRINT
EMAIL
COMMENT
Next Story

സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തില്‍

തിരുവനന്തപുരം: നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ .. 

Read More
 

Related Articles

കാത്തിരിക്കേണ്ട, ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഹാരിയും മേഗനും
Women |
Women |
2019ൽ ഏറ്റവുമധികം ട്രോളുകൾക്കിരയായ വ്യക്തി ഞാനാവും- മേ​ഗൻ മാർക്കിൾ
Women |
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി മലാലയ്‌ക്കൊപ്പം ഹാരിയും മേഗനും
Women |
ജന്മദിനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 95 ലക്ഷം രൂപ നല്‍കി മേഗനും ഹാരി രാജകുമാരനും
 
  • Tags :
    • Prince Harry
    • Prince Harry & Meghan Markle
    • Prince Harry marries Meghan Markle
    • Prince Harry's New Home
    • Prince harry weds Meghan Markle
    • prince harry
More from this section
sunny leone
സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തില്‍
son of gangster
'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
aavruthi
ബോണ്‍സായ് ചലച്ചിത്രമേള 2020 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആവൃതി മികച്ച ചിത്രം
vellam movie release Jayasurya Prajesh sen starrer Manju warrier siddique Aju Varghese Ahaana wishes
'വെള്ള'ത്തിന് ആശംസ നേര്‍ന്ന് താരങ്ങള്‍; 318 ദിവസത്തിന് ശേഷം ഒരു മലയാള ചിത്രം തിയേറ്ററില്‍
kozhipporu
കോഴിപ്പോര് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.