​ഗായിക ലതാ മങ്കേഷ്കറിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗായികയുടെ 91-ാം പിറന്നാളാണിന്ന്. 

ലതാ മങ്കേഷ്കറിനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു. ഒട്ടനവധി പേരാണ് പ്രിയ​ഗായികയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്. 

''ആയുരാരോ​ഗ്യ സൗഖ്യത്തോടെ ദീർഘകാലം ലതാ ദീദി ഇനിയുമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. രാജ്യമൊട്ടാകെയുള്ള എല്ലാ വീട്ടകങ്ങളിലും ലതാ ദീദിയുടെ പേരുണ്ട്. ലതാ ദീദിയും സ്നേഹവും അനു​ഗ്രഹവും ലഭിച്ച ഞാൻ ഭാ​ഗ്യവാനാണ്''- മോദി കുറിച്ചു.

Content Highlights: Prime Minster Narendra Modi wishes birthday, Latha Mangeshkar singer