'അപ്പു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു', ​'ഗന്ധാഡ ​ഗുഡി' ട്രെയിലർ ട്വീറ്റ് ചെയ്ത് മോദി


പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധാഡ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ എന്നും അദ്ദേഹം കുറിച്ചു.

​ഗന്ധാഡ ​ഗുഡി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/Ashwini_PRK

ഈ മാസം 29-ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ച് ഒരു വർഷമാവുകയാണ്. ഈയവസരത്തിൽ അദ്ദേഹം അഭിനയിച്ച അവസാനചിത്രമായ ​ഗന്ധാഡ ​ഗുഡിയുടെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. പുനീതിന്റെ ഭാര്യ അശ്വിനിയാണ് ട്രെയിലർ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി റീ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് അപ്പുവിന്റെ സ്ഥാനം എന്നുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. "അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു, സമാനതകളില്ലാത്ത കഴിവുകളാൽ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധാഡ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ". അദ്ദേഹം കുറിച്ചു.നേരത്തേ ട്രെയിലറിനൊപ്പം ചേർത്ത കുറിപ്പിൽ അശ്വിനി പുനീത് രാജ്കുമാർ പ്രധാനമന്ത്രിയെ ടാ​ഗ് ചെയ്തിരുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെ വൈകാരികമാണെന്ന് അവർ എഴുതി. അപ്പുവിന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ചിത്രമാണിത്. നിങ്ങളുമായുള്ള ഇടപഴകലുകൾ അപ്പു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അവർ ട്വീറ്റ് ചെയ്തു. താനും പുനീത് രാജ്കുമാറും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദേശീയ പുരസ്കാരജേതാവ് അമോഘവർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗന്ധാഡ ​ഗുഡി. ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രത്തിൽ പുനീതിനൊപ്പം സംവിധായകൻ അമോഘവർഷയും വേഷമിടുന്നുണ്ട്. പുനീതിന്റെ ചരമവാർഷികദിനത്തിന്റെ തലേദിവസമായ ഒക്ടോബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: prime minister narendra modi shared gandhada gudi trailer, puneeth rajkumar's last movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented