ഷീല ഒരിക്കലും സിനിമയില്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണെന്നും അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും ഷാനവാസ് പറഞ്ഞു.

'ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.' 

നസീറിനെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് ഷാനവാസ് പറഞ്ഞു. 

'ഞാന്‍ ഒരിക്കലും അതൊന്നും വീട്ടില്‍ സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഗോസിപ്പുകളൊന്നും ഞങ്ങള്‍ക്ക് വിഷയമല്ലായിരുന്നു.'

നസീറും ഷീലയും ഏറ്റവും ആഘോഷിക്കപ്പെട്ട താരജോടിയായിരുന്നുവെങ്കിലും തനിക്കിഷ്ടം ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണെന്ന് ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: prem nazir son shanavas interview, sheela, jayabharathi, sarada, shanavas on remuneration