പ്രേം നസീറിന്റെ വീട് വില്‍പ്പനയ്ക്ക്; പ്രചരണം വാസ്തവ വിരുദ്ധമെന്ന്‌ നടന്റെ കുടുംബം


പ്രേം നസീർ, ലൈല കോട്ടേജ്‌

ചിറയിന്‍കീഴ്: മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്‌ക്കെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്റെ മകള്‍ ലൈലയുടെ ഭര്‍ത്താവ് റഷീദ്. ലൈല കോട്ടേജ് വില്‍ക്കുന്നില്ലെന്നും വാസ്തവവിരുദ്ധമായ പ്രചരണമാണെന്നും റഷീദ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

എവിടെ നിന്നാണ് ഈ വാര്‍ത്ത വന്നതെന്ന് അറിയില്ല. പത്രമാധ്യമങ്ങളിലൊക്കെ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. അതില്‍ യാഥാര്‍ഥ്യമില്ല.

പ്രേം നസീറിന്റെ ഇളയമകള്‍ റീത്തയുടെ മകളുടെ ഉടമസ്ഥയിലാണ് ഈ വീട്. റീത്ത കുടുംബസമേതം അമേരിക്കയിലാണ്. അവര്‍ക്ക് വീട് പുതുക്കിപ്പണിയാന്‍ ഉദ്ദേശമുണ്ടോ എന്നൊന്നും അറിയില്ല.

വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വില്‍ക്കാനായി ഇപ്പോഴത്തെ അവകാശികള്‍ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

ചിറയിന്‍കീഴ് പുളിമൂട് ജങ്ഷനു സമീപം കോരാണി റോഡില്‍ കാട്ടുമുറാക്കല്‍ പാലത്തിനു സമീപമാണ് പ്രേംനസീര്‍ എന്ന് പേര് പതിപ്പിച്ചിട്ടുള്ള ഇരുനില വീട് നിലകൊള്ളുന്നത്. അറുപതോളം വര്‍ഷം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടുകളൊന്നുമില്ല.

പ്രേംനസീര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 31 വര്‍ഷമാകുന്നു. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്.

പ്രേംനസീറിന്റെ വീട് കാണാന്‍ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍നിന്നും ചിറയിന്‍കീഴില്‍ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാന്‍ എത്താറുണ്ട്. ചിറയിന്‍കീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.

Content Highlights: Prem Nazir House, Laila cottage, Chirayinkeezhu, not selling say his family Members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented