മോഡല്‍ ക്രിസ്സി ടെയ്ഗെന്നിന്റെ ഒരു ചിത്രം വലിയ പൊല്ലാപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടാക്കിയത്. ഗര്‍ഭിണിയായ ടെയ്ഗനെ റോഡരികില്‍ ഒരാള്‍ കൈയില്‍ പിടിക്കുന്ന ചിത്രമായിരുന്നു അത്.
ചിത്രം പുറത്തിറങ്ങിയ ഉടനെ ഒപ്പമുള്ള ആള്‍ക്ക് ചീത്തവിളിയും ടെയ്ഗന് പരിഹാസവുമായിരുന്നു ട്വിറ്ററില്‍. ആ ആള് അത്ര ശരിയല്ല എന്നു ചിലര്‍. എന്താണ് ഇയാളെ തടയാത്തത്, എവിടെ നിങ്ങളുടെ സുരക്ഷാഭടന്മാര് എന്ന് മറ്റു ചിലര്‍. നിങ്ങള്‍ മാറിടത്തില്‍ ഒരാളെ കെട്ടിവച്ചിരിക്കുകയാണോ എന്നുമുണ്ടായിരുന്നു പരിഹാസം.
വിമര്‍ശനവും പരിഹാസവും രൂക്ഷമായതോടെ മറുപടിയുമായി ടെയ്ഗന് തന്നെ രംഗത്തുവന്നു. അത് വായനോട്ടക്കാരനോ ശല്ല്യക്കാരനോ അല്ല അയാള്‍ എന്നെ ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു എന്നാണ് ടെയ്ഗന് വിശദീകരിച്ചത്.
ഗര്‍ഭിണിയായ ടെയ്ഗന് റോഡിലേയ്ക്കിറങ്ങുമ്പോഴാണ് അമിതവേഗതയില്‍ ഒരു സൈക്കിള്‍ വന്നത്. സൈക്കിള്‍ ഇടിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അടുത്തു നില്‍ക്കുകയായിരുന്ന ആള് അവരെ പിടിച്ചുമാറ്റിയത്. 'ഞാന്‍ റോഡിലേയ്ക്ക് ഇറങ്ങുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു' എന്നാണ് ടെയ്ഗന് പറഞ്ഞത്. പ്രശസ്ത അമേരിക്കന്‍ ഗായകനും ഗാനരചയിതാവും അഭിനേതാവുമായ ജോണ്‍ ലെജന്റ് ആണ് ക്രിസ്സിയുടെ ഭര്‍ത്താവ്. ജൂണിലാണ് ക്രിസ്സിയുടെ പ്രസവം.
Content Highlights: pregnant model chrissy teigen saved by stranger
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..