ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ചിത്രീകരിക്കുന്ന 'കത്തനാര്‍' പ്രീപ്രൊഡകഷന്‍ ജോലികള്‍ ആരംഭിച്ചു.

പൂര്‍ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും.

അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ അതീവ കൃതാര്‍ത്ഥരാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Content Highlights: pre-production works of Jayasurya’s Kathanar starts