ലയാള സിനിമയിലെ നിത്യഹരിത കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് നടി പ്രയാഗാ മാര്‍ട്ടിന്‍. ചെമ്മീനിലെ കറുത്തമ്മ, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാര, സ്ഫടികത്തിലെ തുളസി എന്നിങ്ങനെ നാള്‍വഴിയില്‍ നാഴികക്കല്ലുകളായി മാറിയ അഞ്ചു കഥാപാത്രങ്ങളെ സ്റ്റാര്‍ ആന്റ് സ്‌റൈല്‍ മാസികയിലൂടെ പുനരവതരിപ്പിക്കുകയാണ് പ്രയാഗ.

പുതിയ നായികമാരില്‍ പുനരവതരണത്തിന് ആര് എന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ സമ്മതമറിയിച്ച് ആദ്യമെത്തിയത് പ്രയാഗയായിരുന്നു. 

പത്മരാജന്റെ മഴയുടെ അകമ്പടിയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ ക്ലാരയോടാണ് തനിക്ക് ഏറ്റവും പ്രണയമെന്ന് ഒടുവില്‍ താരം തിരിച്ചറിഞ്ഞു. നായികയോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ടിവിയില്‍ താന്‍ ഏറ്റവും അധികം കണ്ട ചിത്രം തൂവാനത്തുമ്പികള്‍ തന്നെയാണെന്ന് പ്രയാഗ പറയുന്നു. 

parayaga

ഫോട്ടോഷൂട്ട് കാണാം