പ്രവീൺ റാണ, രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ.എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിർവ്വഹിക്കുന്നു. സ്റ്റാൻലി ആന്റെണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കിരൺ ജോസ് സംഗീതം പകരുന്നു.
എഡിറ്റർ-മെന്റോസ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, പ്രോജക്റ്റ് ഡിസെെനർ-സുനിൽ മേനോൻ, കല-കിഷോർ കുമാർ, മേക്കപ്പ്-റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-ബുസി ബേബി ജോൺ, സ്റ്റിൽസ്-സാലു പേയാട്, പരസ്യക്കല-എസ് കെ ഡി കണ്ണൻ, ചീഫ അസോസിയേറ്റ് ഡയറക്ടർ-എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ- യദു കൃഷ്ണൻ കാവനാട്, അസിസ്റ്റന്റ് ഡയറക്ടർ-ഉമൽസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.