സ്വയം പ്രഖ്യാപിത താരം; തട്ടിപ്പിന് മറയായി സിനിമയും രാഷ്ട്രീയവും പ്രഭാഷണവും


സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്‍റെ മറവിലാണ് സ്ഥാപനത്തിലേക്ക് നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തരശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺറാണ ഉന്നതവ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്.

ചോരൻ സിനിമയിലെ ​ഗാനരം​ഗത്തിൽ പ്രവീൺ റാണ | screengrab

തൃശ്ശൂർ : പണമിടപാടുസ്ഥാപനം തുടങ്ങി കോടികളുടെ തട്ടിപ്പുനടത്തിയെന്ന് പോലീസ് കണ്ടെത്തിയ പ്രവീൺറാണയുടെ വളർച്ച സിനിമക്കഥയെ വെല്ലുംവിധം. സ്വകാര്യ എൻജിനീയറിങ് കോളേജിലെ പഠനം കഴിഞ്ഞ് ചെറുകിട മൊബൈൽ റീച്ചാർജ് സ്ഥാപനം നടത്തിയ പ്രവീൺ പിന്നീട് പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വ്യാപാരത്തിലേക്ക് കടന്നു. കേരളത്തിന് പുറത്തായിരുന്നു വ്യാപാരമേഖല.

തമിഴ്നാട്ടിലും കർണാടകത്തിലുമായി പബ്ബുകൾ ആരംഭിച്ച് മദ്യവ്യാപരത്തിലേക്ക് കടന്നു. ഇതിനുള്ള അടിത്തറയെപ്പറ്റി അവിടത്തെ സർക്കാരുകൾ അന്വേഷിച്ചുതുടങ്ങിയതോടെ പ്രവർത്തനമേഖല കേരളത്തിലാക്കി. തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷിയെ കൂട്ടുപിടിച്ച് തൃശ്ശൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയമായിരുന്നു. പിന്നീട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് കെട്ടിവെച്ച തുകയും നഷ്ടപ്പെട്ടു.

2020-ൽ അനൻ എന്ന സിനിമ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു. ഇത് വൻ പരാജയമായിരുന്നു. തുടർ‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതി അഭിനയിച്ച് പുറത്തിറങ്ങിയ ചോരൻ സിനിമയും വൻ പരാജയമായി. ഡിസംബർ 16-നായിരുന്നു കേരളത്തിലെ 100-ൽപ്പരം കേന്ദ്രങ്ങളിൽ റീലീസ്.

നിക്ഷേപത്തട്ടിപ്പ്: 18 കേസുകള്‍, പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍

തുടർന്ന് പേരിനോടൊപ്പം ഡോക്ടർ എന്ന് ചേർത്ത് പ്രചോദനപ്രഭാഷകനായി. ജീവിതവിജയകഥകൾ ഒരു ചാനൽ 100 എപ്പിസോഡായി സംപ്രേഷണം ചെയ്തു. ഇത് ജനങ്ങളുടെ വിശ്വാസം നേടുന്നതിന് കാരണമായി.

ഇതിനിടെ കേരളത്തിൽ സേഫ് ആൻഡ് സ്ട്രോങ് കമ്പനി ആരംഭിച്ചു. സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്‍റെ മറവിലാണ് സ്ഥാപനത്തിലേക്ക് നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തരശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺറാണ ഉന്നതവ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്.

2029-നുളളിൽ ഇന്ത്യയിലെ ഒന്നാംനമ്പർ വ്യവസായിയായി മാറുമെന്നും അതിന്‍റെ പ്രയോജനം നിക്ഷേപർക്കുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. പ്രവീൺറാണയെ വിശ്വപൗരനായി അവതരിപ്പിക്കാൻ പണം നൽകി ചെറുപ്പക്കാരെ ഇറക്കി പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തിച്ചു. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർതാരമായി.

നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആൻഡ്‌ സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുള്ള ആസൂത്രിതനീക്കം.

സേഫ് ആൻഡ്‌ സ്ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സർക്കാരിന്‍റെ പിടി വീണതോടെ തന്ത്രം മാറ്റിപ്പിടിച്ച്‌ സേഫ് ആൻഡ്‌ സ്ട്രോങ് കൾസൾട്ടൻസി ലിമിറ്റഡ് എന്ന സ്ഥാപനമുണ്ടാക്കി. 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കിയ പട്ടികയിൽ 306-ാമത് ആണ് സേഫ് ആൻഡ് സ്ട്രോങ്. അക്കാര്യം മറച്ചുവെച്ചാണ് ബിസിനസ് തുടർന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,250 രൂപ റിട്ടേൺ നൽകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.

Content Highlights: Praveen Rana Investment fraud, how he cheated investors, absconding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented