Praveen Kumar Sobti
മുംബൈ: ബി.ആര് ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഭീമ വേഷത്തിലൂടെ പ്രശസ്തനായ നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോത്ബി (74) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1960-1972 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവീണ്‍ കുമാര്‍ സോബ്തി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തു. ഹാമര്‍, ത്രോ, ഡിസ്കസ് ത്രോ എന്നിവയായിരുന്നു ഇനങ്ങള്‍. 1966, 1970 വര്‍ഷങ്ങളില്‍ സിഡ്കസ് ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1968, 1972 വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുകയും ചെയ്തു.
1981 ല്‍ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മൈക്കിള്‍ മദന കാമ രാജന്, മേരി ആവാസ് സുനോ, കമാന്‍ഡോ, ഖയാല്‍, ഹംലാ, അജയ്, ട്രെയിന്‍ ടു പാകിസ്താന് തുടങ്ങി അമ്പതോളം സിനിമകളില്‍ വേഷമിട്ടു. മഹാഭാരതത്തിലെ ഭീമന് വേഷമാണ് പ്രവീണ്‍ കുമാറിനെ ഏറെ ശ്രദ്ധേയനാക്കിയത്.
2013 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമായ പ്രവീണ്‍ കുമാര്‍ ഡല്‍ഹിയിലെ വാസിര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
Content Highlights: Praveen Kumar Sobti actor athlet, Asian Games Gold Medal winner passed away, Mahabharat Bheem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..