പ്രത്യുഷ ബാനർജി മാതാപിതാക്കൾക്കൊപ്പം, പ്രത്യുഷ ബാനർജി
മുംബൈ: നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട പോരാട്ടത്തില്‍ സാമ്പത്തികമായി തകര്‍ന്നുവെന്ന് പിതാവ് ശങ്കര്‍ ബാജര്‍ജി. 2016-ലാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. ബാങ്കൂര്‍ നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രത്യുഷയുടെ കാമുകന്‍ രാഹുല്‍രാജ് സിങ്ങിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
മകളായിരുന്നു കുടുംബം നോക്കിയിരുന്നത്. അവളുടെ മരണത്തിന് ശേഷം ഞങ്ങള്‍ അനാഥരായി. അവള്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ പോരാടി. കേസുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവായി. ബാങ്കില്‍നിന്ന് പണം വായ്പ്പയായി എടുത്തു. താമസം ഒരു മുറി മാത്രമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു. പ്രത്യുഷയുടെ അമ്മ ഒരു ഡേ കെയറില്‍ ജോലി നോക്കുകയാണ്. മകള്‍ പോയതോടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. മരണം വരെ ഞങ്ങള്‍ പോരാടും- ശങ്കര്‍ ബാനര്‍ജി പറഞ്ഞു.
പ്രത്യുഷയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രത്യുഷയുടെ മാതാവ് സോമ ബാനര്‍ജി ബാങ്കൂര്‍ നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 504 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ മുംബൈ പോലീസ് കേസെടുത്തത്. രാഹുലിനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
രക്ത് സംബന്ധ് എന്ന ഷോയിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച പ്രത്യുഷ ബാലികവധു എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്.
Content Highlights: Pratyusha Banerjee's parents forced to live in one bedroom house, Pratyusha Banerjee suicide case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..