ലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോള്‍. ഉടന്‍ റിലീസാകുന്ന ' മിഷന്‍ സി ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ തന്റെ 'പ്രതി പ്രണയത്തിലാണ് ' എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട പുതിയ കാസ്റ്റിംഗ് കോള്‍.

സംവിധായകന്‍ വിനോദിനോടൊപ്പം മുരളി ജിന്നും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് പ്രതി. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്.

അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ്   സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്. 20-30 വര്‍ഷത്തിനിടയില്‍ പ്രായപരിധിയുള്ള,എന്നു വെച്ചാല്‍ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്.

പ്രതിക്കും ഒപ്പം പോലീസുക്കാര്‍ക്കും മറ്റു സഹയാത്രകര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വണ്ടിയാണ് ആവശ്യം. പഴയകാല ബജാജ് ടെംമ്പോ മറ്റഡോര്‍, വോക്‌സ് വാഗന്‍ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം.

വണ്ടികള്‍ കൈവശമുള്ളവര്‍ 90487 57666 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ വണ്ടിയുടെ ഫോട്ടോകള്‍ അയച്ച് വിവരമറിയിക്കുക.

വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം പുരോഗമിക്കുന്നത്. മലയാളം സിനിമയില്‍ പൊതുവേ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോയല്ല ഈ ചിത്രത്തിലുള്ളത്.ഇതിന്റെ ഭാഗമാകാനാണ് ഒരു വണ്ടി കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമം. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: prathi prayanathilanu, Vinod Guruvayoor Movie, casting call for Vehicle