'പ്രതി നിരപരാധിയാണോ?' നവംബര്‍ 25ന്


സഹസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമായ സുനിലിന്റെ ആദ്യ സംവിധാന സംരംഭമാണ്. 

'പ്രതി നിരപരാധിയാണോ?' സിനിമയിലെ താരങ്ങൾ സംവിധായകനൊപ്പം

വോള്‍ക്കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മിച്ച് സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതി നിരപരാധിയാണോ?' നവംബര്‍ 25-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ദ്രന്‍സ്, ഹരീഷ് പേരടി, സുനില്‍ സുഗത, ശ്രീജിത്ത് രവി, നീന കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സഹസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമായ സുനിലിന്റെ ആദ്യ സംവിധാന സംരംഭമാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിലെ 'ഡമ്മാഡി... ഡമ്മാഡി...' എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. പി. ടി. ബിനു എഴുതിയ വരികളുടെ സംഗീതസംവിധാനവും ആലാപനവും അരുണ്‍ രാജ് ആണ്.



പതിവു ഗാനശൈലിയില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, നിഷ സാരംഗ്, തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ സോംഗ് റിലീസ് ചെയ്തത്.

നിഥിന്‍ രാജ്, ബാലാജി ശര്‍മ്മ, സുനില്‍ സുഗത, അരിസ്‌റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, റിഷിക്ക് ഷാജ്, ബാബു അടൂര്‍, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, കുളപ്പുള്ളി ലീല, പാര്‍വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിര്‍മാതാവ് പ്രദീപ് നളന്ദയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍, ഗാനരചന പി. ടി. ബിനു, ബി.കെ. ഹരിനാരായണന്‍, സംഗീതം അരുണ്‍ രാജ്, ആലാപനം വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍, എഡിറ്റര്‍ ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രവീണ്‍ പരപ്പനങ്ങാടി.

Content Highlights: prathi niraparadhiyano movie release date announced, indrans movie news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented