പ്രതാപ് പോത്തൻ (ഒരു പഴയകാല ചിത്രം)
നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാപ്രേമികള്‍. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു മരണ കാര്യം വ്യക്തമല്ല.
പതിനഞ്ച് മണിക്കൂര്‍ മുന്‍പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായി കുറിപ്പുകള്‍ പങ്കുവച്ചിരുന്നു പ്രതാപ് പോത്തന്. ജിം മോറിസണ്‍, ജോര്‍ജ് കാര്ലിന് തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതില്‍ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
'കുറേശ്ശെ ഉമിനീര് ദീര്‍ഘകാലഘട്ടത്തില്‍ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്.'
.jpg?$p=a80322e&w=610&q=0.8)
'ചിലയാളുകള്‍ നല്ലവണ്ണം കരുതല്‍ കാണിക്കും. അതിനെയാണ് സ്നേഹം എന്ന് പറയുന്നത്. '
'ജീവിതം എന്ന് പറയുന്നത് ബില്ലുകള്‍ അടക്കുക എന്നതാണ്. '
'ഞാന്‍ വിചാരിക്കുന്നത് കലയില്‍ പ്രത്യേകിച്ച് സിനിമയില്‍, ആളുകള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.'
2020 ല്‍ പങ്കുവച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രതാപ് പോത്തന് കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചിരുന്നു. കശുവണ്ടി കറിയും മുട്ടയും കൊളസ്ട്രോള്‍ കൂട്ടില്ലേ എന്നൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. എഴുപത് വയസ്സില്‍ ആര് ഇതൊക്കെ ശ്രദ്ധിക്കാനാണെന്ന് പ്രതാപ് പോത്തന് മറുപടി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..