കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ തൊടുത്തു വിട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴി പാര്‍വതിയ്ക്ക് നേരെ കടുത്ത ആക്രമണമാണ് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ ആക്രമണം പാര്‍വതി ഭാഗമാകുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.

അതിന്റെ ഭാഗമായി പാര്‍വതി പ്രിഥിരാജ് ജോഡികള്‍  ഒന്നിക്കുന്ന പുതിയ ചിത്രമായ 'മൈ സ്റ്റോറി'യുടെ ടീസറിനും  'പതുങ്ങി' എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയ്ക്കും ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ക്കുന്നത്. ഈ ഡിസ്‌ലൈക്കുകള്‍ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെ മാത്രമാണെന്നും പാര്‍വതി ഉള്ളതിനാല്‍ ചിത്രം കാണില്ലെന്നും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ഗാനത്തിന്റെ മുഴുവന്‍ വീഡിയോയും പുറത്തിറങ്ങിയ സാഹചര്യത്തില്‍ മറ്റൊരു വിമര്‍ശനവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയെയോ നായികയെയോ പേരെടുത്തു പറയാതെയാണ് പ്രതാപ് പോത്തന്റെ വിമര്‍ശനം .

പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ?. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ

prathap

എന്നാല്‍ ഒരു വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി സിനിമയുടെ പാട്ടിന് പോയി ഡിസ്ലൈക്ക് അടിക്കുന്നത് കാടത്തമാണെന്ന് പറഞ്ഞു ഗാനത്തിന് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് രംഗത്ത് വന്നിരുന്നു. മുന്‍പ് പാര്‍വതി വിഷയത്തില്‍ പരസ്പരം കൊമ്പു കോര്‍ത്തവരാണ് ജൂഡ് ആന്തണി ജോസഫും പ്രതാപ് പോത്തനും .

Content Highlights : prathap pothen on parvathy prithviraj film mystory song parvathy kasaba ,jude anthany joseph