സിനിമാ ലോകത്തേക്ക് ഒരു കൂട്ടായി എത്തിയ സുഹൃത്തുക്കളാണ് വിജയ് സേതുപതി, ബോബി സിംഹ, രാജേഷ് മുരുകേശന്‍, അല്‍ഫോണ്‍സ് പുത്രന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍. വിജയും ബോബി സിംഹയും മികച്ച അഭിനതോക്കളായി പേരെടുത്തപ്പോള്‍ രാജേഷ് മുരുകേശന്‍ സംഗീത സംവിധാനത്തിലും കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തിലും തിളങ്ങി.

ഇന്ന് ലോകമറിയപ്പെടുന്ന ഈ ടീമിനെ ഒരു ഷോയുടെ ഭാഗമായി താന്‍ പരിചയപ്പെട്ടിരുന്നെന്നും അതില്‍ അവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നും നടന്‍ പ്രതാപ് പോത്തന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷോയുടെ ഭാഗമായെടുത്ത ഫോട്ടോയും നടന്‍ പങ്കു വെച്ചിട്ടുണ്ട്.

കലൈഞ്ചര്‍ ടിവിയിലെ നാളെയാ ഇയക്കുന്നര്‍ എന്ന ഷോയില്‍ വിധികര്‍ത്താവായിരിക്കെ താന്‍ തെരഞ്ഞെടുത്ത ഈ ടീമാണ് വിജയിച്ചത് എന്നാണ് പ്രതാപ് പോത്തന്‍ പോസ്റ്റിലൂടെ പറയുന്നത്. സിനിമ പ്രമേയമാക്കി നടത്തിയ ഷോയിലെ വിധി പ്രഖ്യാപനത്തില്‍ തന്റെ തീരുമാനം തെറ്റായില്ലെന്നും നടന്‍ വളിപ്പെടുത്തുന്നു. ഫോട്ടോയില്‍ ബോബി സിംഹ.വിജയ് സേതുപതി, രാജേഷ് മുരുകേശന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരാണുള്ളത്. പേട്ടൈ സംവിധാനം ചെയ്ത ത്തിക് സുബ്ബരാജ് സ്‌റ്റേജിലുണ്ടെന്നും പ്രതാപ് പോത്തന്‍ പോസ്റ്റിലൂടെ പറയുന്നു.

prathap pothen

Content Highlights : Pothen facebook post Vijay Sethupathi Alphonse Puthren Karthik Subbaraj Rajesh Murukesan