'മരക്കാർ പ്രിയദർശന്റെ ഏറ്റവും മികച്ച സൃഷ്ടി, മോഹൻലാൽ വരും ദശകങ്ങളില്‍ 'കുഞ്ഞാലി'യുടെ മുഖമായിരിക്കും'


സിനിമയെക്കുറിച്ചുള്ള എല്ലാം ഒന്നാം തരം, ഛായാ​ഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സം​ഗീതം, ശബ്ദം, എല്ലാത്തിലുമുപരി അഭിനയം, എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു.

Photo | https:||www.facebook.com|MarakkarArabikadalinteSimham

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തെ പ്രശംസിച്ച് നടൻ പ്രതാപ് പോത്തൻ. മരക്കാർ പ്രിയദർശന്റെ ഏറ്റവും നികച്ച സൃഷ്ടിയാണെന്നും മോഹൻലാൽ വരും ദശകങ്ങളില്‍ ‘കുഞ്ഞാലി’യുടെ മുഖമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പോസ്റ്റിന് താഴെ ചിത്രത്തെ വിമർശിച്ചുള്ള കമന്റുകൾക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്.

പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം മരക്കാർ ഞാൻ ആമസോൺ പ്രൈമിൽ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ലജ്ജയില്ലാതെ പറയാനാകും. എന്റെ അഭിപ്രായത്തില്‍, അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്.… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്മാവിന്‍ കൊമ്പത്താണ്.. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിൽ’ ആണ് മരക്കാർ ഒരുക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്നു പറയാം.

വിനോദത്തെ കുറിച്ച് വ്യക്തമായ ധാരണയോടെയാണ് മികച്ച ശൈലിയിൽ പ്രിയൻ ഈ കഥ പറഞ്ഞിരിക്കുന്നത്. എനിക്ക് ശ്രദ്ധക്കുറവുണ്ട്. എന്നാൽ ഞാൻ ഈ 3 മണിക്കൂർ സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് ഞാൻ എത്തിപ്പെട്ടു. സിനിമയെക്കുറിച്ചുള്ള എല്ലാം ഒന്നാം തരം, ഛായാ​ഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സം​ഗീതം, ശബ്ദം, എല്ലാത്തിലുമുപരി അഭിനയം, എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെയാണ് പ്രത്യേകിച്ച് ക്ലോസ് അപ് കാഴ്ചയിൽ ആ കണ്ണുകളും മൂക്കും...

എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പനാശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു, അതെന്റെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിച്ചു. അദ്ദേഹം പൂർണതയോടെ ആ വേഷം ചെയ്തു, ഇത് എനിക്ക് മാത്രമാണോ തോന്നിയതെന്ന് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു. പ്രിയൻ ഒരു ചൈനീസ് കലാകാരനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ആ ഗാനം എന്റെ മുഖത്ത്‌ പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകൾ അടയാളപ്പെടുത്തിക്കോളൂ, ഈ പെൺകുട്ടി വരും കാലത്ത് ഏറ്റവും വലിയ താരമാകും. ഇനിയും പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കുന്നില്ല. മുന്‍വിധികളില്ലാതെ നിങ്ങൾ മരക്കാർ കാണുക. എന്റെ അതേ അനുഭവമായിരിക്കും നിങ്ങൾക്കും...

Content Highlights : Prathap Pothen about Marakkar Mohanlal Priyadarshan Pranav keerthy Suresh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented