തകരയിലും ചാമരത്തിലും അംഗീകരിക്കപ്പെട്ടില്ല, നൂറാമത്തെ സിനിമയിലൂടെ ബഹുമതി


പി.പ്രജിത്ത്

വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ എന്ന ചിത്രത്തിൽ പ്രതാപ് പോത്തൻ അഭിനയിച്ച ഒരു രംഗം

മലയാളസിനിമയില്‍ തകരയായി കിളിര്‍ത്ത പ്രതാപ് പോത്തന് 2014 ല്‍ തന്റെ നൂറാമത്തെ ചിത്രത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം ലഭിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലെ അഭിനയമികവാണ് പ്രതാപിന്റെ പ്രതിഭയ്ക്ക് അംഗീകാരം നല്‍കിയത്

അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ സമസ്തമേഖലയും കൈയൊപ്പുചാര്‍ത്തിയ പ്രതാപ് പോത്തനെ തേടി വൈകിയാണ് പുരസ്‌കാരം എത്തുന്നത്.

തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്‌കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്നചിത്രത്തിലെ ഔസേപ്പച്ചനെന്ന കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

ശരീരഘടനയിലും നടത്തത്തിലും ഉച്ചാരണത്തിലുമെല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന എഴുപത്തഞ്ചുകാരനാണ് പ്രതാപ് പോത്തന്‍ ഈ സിനിമയില്‍ വേഷമിട്ടത്.

സംവിധായകന് കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാടാണ് എന്നെ ചിത്രത്തിലേക്കടുപ്പിച്ചതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

മോഷണ ഉദ്ദേശ്യവുമായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന്‍ തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുന്നു. വലിയ വീട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞുവന്ന ഔസേപ്പച്ചന്‍ തനിക്ക് മിണ്ടാനുംപറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന്‍ കള്ളനുമായി കൂട്ടാകുന്നു. ഇവരുടെ സൗഹൃദവും തുടര്‍ പ്രവൃത്തികളിലൂടെയുമാണ് ചിത്രം കരുപ്പിടിക്കുന്നത്.

പ്രതാപ് പോത്തന് അഭിനയജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ കഥാപാത്രമായിരുന്നു ഔസേപ്പച്ചന്‍.

Content Highlights: prathap pothan,once upon a time there was a kallan,Prathap Pothen Passed away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented