ന്യൂഡല്‍ഹി: പ്രശസ്ത സിതാര്‍  വാദകന്‍ ദേവ്ബ്രത (ദേബു ചൗധരി) ചൗധരിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിതാര്‍  വാദകനുമായ പ്രതീക് ചൗധരി (49) യും കോവിഡ് ബാധിച്ച് മരിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയിലായിരുന്നു. വൈകാതെ അദ്ദേഹവും മരണത്തിന് കീഴടങ്ങി. 

പ്രതീക് ചൗധരിയുടെ ആരോഗ്യത്തില്‍  പുരോഗതി ഉണ്ടായിരുന്നു.  അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു

ഡൽഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ-രുണ. റയാന, അധിരജ് എന്നിവര്‍ മക്കളാണ്.

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് മരണത്തിന് കീഴടങ്ങി

രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച കലാകാനാണ് ദേബു ചൗധരി (85). ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ഛന്റെ മരണവാര്‍ത്ത പ്രതീക് ചൗധരിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

Content Highlights: Prateek Chaudhuri, Sitar Player, Dies Of Covid after demise of father debu chaudhary